തിരുവല്ല: പത്തനംതിട്ട ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ ഈ വർഷത്തെ വിളവെടുപ്പിന്റെ ഭാഗമായ കൊയ്ത്തുത്സവം പാണാകേരി പാടശേഖരത്തിൽ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു.പാടശേഖരസമിതി പ്രസിഡന്റ് ദാനിയേൽ ഇടിക്കുള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ. ബിബി മാത്യു ചാക്കോ, പാടശേഖര സെക്രട്ടറി സുനിൽ സഖറിയ, കൺവീനർ ഏബ്രഹാം കോവൂർ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. സന്ധ്യ, സി.കെ. അനു, വിപിൻ ജോർജ്, കർഷക കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കോവൂർ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ എം.ജി. മോൻ, മാത്യു ഉമ്മൻ, രാജൻ വറുഗീസ്, നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു.