Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalakkadCityCouncil

വ​ന്ദേ​മാ​ത​രം ആ​ലാ​പ​നവി​വാ​ദം പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലും

പാ​​​ല​​​ക്കാ​​​ട്: ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ സ്പെ​​​ഷ​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പൂ​​​ർ​​​ണ​​​മാ​​​യും ആ​​​ല​​​പി​​​ക്കു​​​ന്ന​​​തു യു​​​ഡി​​​എ​​​ഫ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.

യോ​​​ഗ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ഹാ​​​ജ​​​ർ ര​​​ജി​​​സ്റ്റ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​ശേ​​​ഷം യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ൾ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ലാ​​​പ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തെ ഹാ​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി എ​​​ല്ലാ ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ങ്ങ​​​ളി​​​ലും വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു ച​​​ര​​​ണ​​​ങ്ങ​​​ളാ​​ണു ചൊ​​​ല്ലാ​​​റു​​​ള്ള​​​ത്. യോ​​​ഗ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ ആ​​​ദ്യ ച​​​ര​​​ണം പാ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ളു​​​ടെ സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ വ​​​ന്ദേ​​​മാ​​​ത​​​രം പൂ​​​ർ​​​ണ​​​മാ​​​യും ചൊ​​​ല്ലി​​​യാ​​​ണു യോ​​​ഗ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ അ​​​പ​​​മാ​​​നി​​​ച്ച​​​താ​​​യി ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പൂ​​​ർ​​​ണ​​​മാ​​​യി ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ യു​​​ഡി​​​എ​​​ഫ്- എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​ല​​​പാ​​​ട് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ദേ​​​ശീ​​​യ​​​ബോ​​​ധ​​​ത്തി​​​നും ജ​​​ന​​​വി​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്കും യോ​​​ജി​​​ച്ച നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ ഇ. ​​​കൃ​​​ഷ്ണ​​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up