Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parliament Clash

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് സം​ഘ​ർ​ഷം; സു​പ്രീം​കോ​ട​തി സ​മി​തി​യി​ൽ മാ​റ്റം വേ​ണ്ടെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ഞ്ചം​ഗ സ​മി​തി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ എ​തി​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ നി​ഷ്പ​ക്ഷ​ര​ല്ലെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്രം എ​തി​ർ​പ്പ് അ​റി​യി​ച്ച​ത്.

അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​രി​ൽ ചി​ല​ർ സു​പ്രീം​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​റി​യി​ച്ചു.  എ​ല്ലാ​ത്തി​നോ​ടും ചി​ല​ർ​ക്ക് അ​വി​ശ്വാ​സ​മാ​ണ് എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ പ്ര​തി​ക​ര​ണം. ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ന​ട​ന്ന പോ​ലീ​സ് ബ​ല​പ്ര​യോ​ഗം, വ​നി​ത​ക​ൾ​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്നെ​ന്ന പ​രാ​തി, പോ​ലീ​സി​നെ​തി​രാ​യ അ​ക്ര​മം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ഞ്ചം​ഗ സ​മി​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്ക് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്താ​ണ് രൂ​പം ന​ൽ​കി​യ​ത്. സ​മി​തി​യി​ലെ ജ​ഡ്ജി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ഷ്പ​ക്ഷ​ര​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ അ​ടു​ത്ത മാ​സം അ​ഞ്ചി​ന് സി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി ന​ൽ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബ്രി​ക്സ് ഉ​ച്ച​കോ​ടി ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ക്കാ​നി​രി​ക്കെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ. 

Latest News

Corehub Up