Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payments

Thiruvananthapuram

ഹോ​ർ​ട്ടി​കോ​ർ​പ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം മുടങ്ങുന്നു

നെ​ടു​മ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റവ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ഹോ​ർ​ട്ടി​കോ​ർ​പ് ന​ൽ​കാ​നു​ള്ള പ​ണം മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക​യെന്ന് ആക്ഷേപം.

ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ലു​ള്ള എ​ട്ടു മാ​സ​ത്തെ തു​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കുടിശികയുള്ളത്. മ​ഴ കു​റ​യു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന ഓ​ണ​വി​പ​ണി​യെ​യും വി​ള​വെ​ടു​പ്പി​നെ​യും ബാ​ധി​ക്കു​മെ​ന്ന ഭീ​തി നി​ല​നി​ൽക്കെയാ ണു ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ ന​ട​പ​ടി ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ആ​യി​ര​ത്തി​ലേ​റെ ക​ർ​ഷ​ക​ർ പേ​ര് റ​ജി​സ്റ്റർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, ഏ​ക​ദേ​ശം 350-ഓ​ളം ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ കാ​ർ​ഷി​ക ഉത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കുന്നത്. ക​ർ​ഷ​ക​ർ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​ദേ​ശി​ക ചി​ല്ല​റ, മൊ​ത്ത​വ്യാ​പാ​ര ക​ച്ച​വ​ട​ക്കാ​രാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ച്ച​വ​ട​ക്കാ​ർ എ​ടു​ത്തശേ​ഷം ബാ​ക്കി വ​രു​ന്ന കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ണം 15 ദി​വ​സം കൂ​ടു​മ്പോ​ൾ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ 45 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഹോർട്ടികോർപ്പ് നൽകാനു ള്ളത്. ക​ടം വാ​ങ്ങി​യും പ​ലി​ശ​യ്ക്ക് പ​ണമെ​ടു​ത്തും കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രാ​ണു ക​ട​ബാ​ധ്യ​ത​യി​ലാ​യി​രി​ക്കു​ന്ന​ത്. തി​രി​ച്ച​ട​വ് ന​ട​ത്താ​നാ​വാ​തെ പ​ല​രു​ടെ​യും വാ​യ്പ​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി​യു​മു​ണ്ട്. കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​വും മ​ഴ​ക്കു​റ​വും ഒ​രു വ​ശ​ത്ത് തി​രി​ച്ച​ടി​യാ​കു​മ്പോ​ൾ, വി​റ്റ​ഴി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ണം ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഹോ​ർ​ട്ടി​കോ​ർ​പ് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക ഉ​ട​ന​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ മ​ന്ത്രി ടി.​സി​ദ്ദി​ഖി​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ​പ് കു​ടി​ശി​ക ഉ​ണ്ടാ​യ​പ്പോ​ഴും ഹോ​ർ​ട്ടി​കോ​ർ​പ് കൃ​ഷി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​തെ വ​ന്ന​പ്പോ​ഴും സെ​ക്ര​ട്ടേ​റി​യ​റ്റ്, മ​ന്ത്രി​യു​ടെ വ​സ​തി എ​ന്നി​വ​യ്ക്ക് മു​ന്നി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ഷയം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് കു​ടി​ശി​ക​ എ​ത്ര​യുംവേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഹോ​ർ​ട്ടി​കോ​ർ​പ്പി​നു സ​ർ​ക്കാ​ർ ഫ​ണ്ട് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​തി​ൽ ഒ​രു വി​ഹി​തം നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ലെ ക​ർ​ഷ​ക​ർ​ക്കും ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up