Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pearl Harbor

ഇറാനെതിരായ ആക്രമണത്തെ പേൾ ഹാർബറിനോട് ഉപമിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ, പേ​​​ൾ ഹാ​​​ർ​​​ബ​​​ർ സം​​​ഭ​​​വ​​​ത്തോ​​​ടു താ​​​ര​​​ത​​​മ്യം ചെ​​​യ്ത് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ച്ച ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി​​​യു​​​മാ​​​യി വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ്ര​​​തീ​​​ക്ഷി​​​ത പ​​​രാ​​​മ​​​ർ​​​ശം.

ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന കാ​ര്യം എ​ന്തു​കൊ​ണ്ട് സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​നി​ന്നു മ​റ​ച്ചു​വ​ച്ചു എ​ന്ന് ജാ​പ്പ​നീ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദി​ച്ച​തി​നു മ​റു​പ​ടി ന​ല്കു​ക​യാ​യി​രു​ന്നു ട്രം​പ്. ഞെ​ട്ട​ൽ ന​ല്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നു ട്രം​പ് മ​റു​പ​ടി ന​ല്കി. “ഏ​റ്റ​വും ന​ന്നാ​യി ഞെ​ട്ടി​ച്ചി​ട്ടു​ള്ള​ത് ജ​പ്പാ​നാ​ണ​ല്ലോ? പേ​ൾ ഹാ​ർ​ബ​റി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ത​ന്നെ പറഞ്ഞാലും‍” എ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

1941 ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് ജാ​​​പ്പ​​​നീ​​​സ് സേ​​​ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പേ​​​ൾ ഹാ​​​ർ​​​ബ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 2,390 പേ​​​രെ വ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പി​​​റ്റേ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക 1945ൽ ​​​ഹി​​​രോ​​​ഷി​​​മ​​​യി​​​ലും നാ​​​ഗ​​​സാ​​​ക്കി​​​യി​​​ലും അ​​​ണു​​​ബോം​​​ബി​​​ട്ട് യു​​​ദ്ധം ജ​​​യി​​​ച്ചു.

ട്രം​​​പി​​​ന്‍റെ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത താ​​​ര​​​ത​​​മ്യം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മാ​​​ശ​​​യാ​​​യി ക​​​ണ്ടു ചി​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, ട്രം​​​പി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി അ​​​ത്ര സ​​​ന്തു​​​ഷ്ട​​​യ​​​ല്ലാ​​​യി​​​രു​​​ന്നു.

Latest News

Corehub Up