തിരുവനന്തപുരം: 2026 ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലും, കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു, ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും നടത്തിയ 2026-27 അധ്യയനവർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
23ന് പ്രസിദ്ധീകരിച്ച എൻജിനിയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകളുടെ ഉത്തരസൂചികകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ചു. ആവശ്യമായ ഭേദഗതികൾ വരുത്തിയശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിശദമായ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.