Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhiladelphiaNews

America

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ബി​ജു നാ​രാ​യ​ണ​ന്‍റെ സം​ഗീ​ത​നി​ശ മു​ഖ്യ ആ​ക​ർ​ഷ​ണം

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 22ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ലെ കാ​ൻ​സ്റ്റാ​റ്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത​നി​ശ ഉ​ണ്ടാ​യി​രി​ക്കും. ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​ത​വി​രു​ന്ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും.

സം​ഗീ​ത​പ​രി​പാ​ടി​ക്കൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യും ക​ൺ​വെ​ൻ​ഷ​ന്‍റെ മാ​റ്റ് കൂ​ട്ടും. നൃ​ത്ത​പ​രി​ശീ​ല​ക ബേ​ബി ത​ട​വ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര​യു​ടെ പ​രി​ശീ​ല​നം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ൻ​സ​ർ വി​ദ​ഗ്ധ​നും ഹീ​മ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​എം. വി. ​പി​ള്ള​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​ഘോ​ഷ​ക​നാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വാ​നി​യ, ന്യൂ​ജേ​ഴ്സി, ഡെ​ല​വെ​യ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വ​ൽ, ഓ​ണം ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ റോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ മു​ഴു​വ​ൻ ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് സം​ഘാ​ട​ക സ​മി​തി ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up