തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ, ന്യൂമറോസ് മോട്ടോഴ്സിന്റെ സഹകരണത്തോടെ സിറ്റി പോലീസ് പിങ്ക് പട്രോളിനു നൽകിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. പ്രത്യേകമായി രൂപകൽപന ചെയ്ത ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനങ്ങളാണു കൈമാറിയത്.
ദൈനദിന പട്രോളിംഗിന്റെ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത അഞ്ചു വാഹനങ്ങളിലും പബ്ലിക് അഡ്രസ് സിസ്റ്റം, സൈറണ്‍, ബീക്കണ്‍ ലൈറ്റുകൾ, ഫ്ലോഷർ ലൈറ്റുകൾ, യൂട്ടിലിറ്റി ബോക്സ്, രണ്ടു ഹെൽമെറ്റുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ബംഗളുരു, കൊച്ചി പോലീസ് സേനകളിൽ ഉപയോഗിക്കുന്നുണ്ട്.
തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ്, കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഎംവിഐ സുജിത്ത്, രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എന്നിവരും ടിഎംഎ, ന്യൂമെറോസ് മോട്ടോഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.