Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polling Materials

Kasaragod

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചു. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ്. ആ​കെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 6,584. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ 3,995. ഉ​ദ്യോ​ഗ​സ്ഥ​ര്‍ 2,589. സ്ത്രീ​ക​ള്‍ മാ​ത്രം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്ള ബൂ​ത്തു​ക​ള്‍ 179.

വ​ര​ണാ​ധി​കാ​രി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളാ​ണ്. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത​ര​ണ സ്വീ​ക​ര​ണ​കേ​ന്ദ്രം ബോ​വി​ക്കാ​നം ബി​എ​ആ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം കു​മ്പ​ള ഗ​വ. സ്‌​കൂ​ള്‍, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജാ​ണ്.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​ത​ര​ണ സ്വീ​ക​ര​ണ​കേ​ന്ദ്രം പ​ര​പ്പ ഗ​വ. സ്‌​കൂ​ളി​ലാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം ഹൊ​സ്ദു​ര്‍​ഗ് ഗ​വ. സ്‌​കൂ​ളും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ളു​മാ​ണ്. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്രം കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലാ​ണ്.

ആ​റു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും മൂ​ന്നു മു​ന്‍​സി​പ്പാ​ലി​റ്റി ത​ല​ത്തി​ലു​മാ​യി ആ​കെ ഒ​മ്പ​തു സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. എ​ല്ലാ സ്വീ​ക​ര​ണ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​താ​തു ബ്ലോ​ക്ക് മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്തു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി 207 ബ​സ് 111 മി​നി ബ​സ് 69 ട്രാ​വ​ല​ര്‍ 32 ലൈ​റ്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ എ​ന്നി​ങ്ങ​നെ ആ​കെ 689 വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ ശേ​ഷം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ തി​രി​കെ എ​ത്തി​ക്കും.

Latest News

Corehub Up