Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poster Controversy

പോ​സ്റ്റ​റി​ൽ പാ​റ്റ; എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​സി-​യൂ​ണി​യ​ൻ പോ​ര്

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പോ​സ്റ്റ​റി​ൽ പാ​റ്റാ​യു​ടെ ചി​ത്രം വ​ച്ച​തി​ൽ വി​സി-​യൂ​ണി​യ​ൻ പോ​ര് മു​റു​കു​ന്നു. പാ​റ്റാ​യു​ടെ ചി​ത്രം വ​ച്ച പോ​സ്റ്റ​റു​ക​ളും ഫ്ലെ​ക്സു​ക​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന വി​സി​യു​ടെ നി​ർ​ദേ​ശം വി​ദ്യാ​ർ​ഥി യൂ​ണി​യ​നും എ​സ്എ​ഫ്ഐ​യും ത​ള്ളി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്.

വി​വാ​ദ ചി​ത്ര​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് അ​നു​വ​ദി​ച്ച തു​ക തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് വി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്രാ​ച​ര​ണ സാ​മ​ഗ്രി​ക​ളി​ലാ​ണ് പാ​റ്റ​യു​ടെ ചി​ത്ര​ങ്ങ​ളും സം​ഘ​പ​രി​വാ​ർ വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം വി​സി ഡി. ​മാ​വൂ​ദ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ കൂ​ടു​ത​ൽ പോ​സ്റ്റ​റു​ക​ളും ഫ്ലെ​ക്സു​ക​ളും സ്ഥാ​പി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 3.75 ല​ക്ഷം രൂ​പ​യി​ൽ 2.81 ല​ക്ഷം രൂ​പ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന് കൈ​മാ​റി​യി​രു​ന്നു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് കോ​ഡ് ഓ​ഫ് ക​ണ്ട​ക്ട് ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തു​ക തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up