Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pramadama

Pathanamthitta

കെ​ഐ​പി ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്തി​യി​ല്ല; ക​രി​ഞ്ഞു​ണ​ങ്ങി പ്ര​മാ​ട​വും വ​ള്ളി​ക്കോ​ടും

പ​ത്ത​നം​തി​ട്ട: വേ​ന​ല്‍ രൂ​ക്ഷ​മാ​യി​ട്ടും ക​ല്ല​ട ജ​ല​സേ​ച​ന​പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം എ​ത്താ​ത്ത​തു കാ​ര​ണം പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷം.

കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​യി​ട​ങ്ങ​ളി​ലെ വെ​ള്ളം തേ​ടി​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ല​ച്ചി​ല്‍ തു​ട​ങ്ങി​ട്ട് ആ​ഴ്ച​ക​ളാ​യി​ട്ടും വെ​ള്ളം എ​ത്തി​ക്കാ​ന്‍ ഇ​തേ​വ​രെ​യും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ജി​ല്ല​യു​ടെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ല്‍ ഒ​ന്നാ​യ വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വ​ര​ള്‍​ച്ച​യു​ടെ പി​ടി​യി​ലാ​ണ്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നാ​യ പ്ര​മാ​ട​ത്തും നെ​ല്ല​റ​യാ​യ വ​ള്ളി​ക്കോ​ട്ടും ജ​നു​വ​രി പ​കു​തി​യോ​ടെ ക​നാ​ല്‍ വ​ഴി വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല.

ഒ​രു മാ​സം മു​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും കെ​ഐ​പി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ക​നാ​ല്‍ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു​തു​ള്ളി വെ​ള്ളം പോ​ലും ഈ ​ക​നാ​ല്‍ വ​ഴി പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​തേ​വ​രെ​യും എ​ത്തി​യി​ട്ടി​ല്ല. കാ​ടു​മൂ​ടി കി​ട​ന്ന ക​നാ​ല്‍ ഭാ​ഗ​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കി​യി​ട്ടു​മു​ണ്ട്.

വെ​ള്ളം എ​ത്താ​ന്‍ വൈ​കി​യാ​ല്‍ കൃ​ഷി പൂ​ര്‍​ണ​മാ​യും ക​രി​ഞ്ഞ് ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ക​നാ​ല്‍ വ​ഴി വെ​ള്ളം എ​ത്താ​താ​യ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ല്ല​ട പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ക​നാ​ല്‍ തു​റ​ന്നു വെ​ള്ളം എ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ച​ന്ദ​ന​പ്പ​ള്ളി വ​ഴി​യു​ള്ള പ്ര​ധാ​ന ക​നാ​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​താ​ണ് വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം ഭാ​ഗ​ത്തേ​ക്കു വെ​ള്ളം തു​റ​ന്നു​വി​ടാ​ത്ത​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലും വെ​ള്ളം ഇ​ല്ല

ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലേ​ക്ക് വ​ര​ള്‍​ച്ചാ സ​മ​യ​ത്തു വെ​ള്ളം കി​ട്ട​ണ​മെ​ങ്കി​ല്‍ കെ​ഐ​പി ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്ത​ണം. കോ​ന്നി ഡി​സ്ട്രി​ബ്യൂ​ട്ട​റി​യു​ടെ ഭാ​ഗ​മാ​ണ് പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ. ക​രി​ങ്കു​ടു​ക്ക മു​ത​ല്‍ വി. ​കോ​ട്ട​യം വ​രെ​യാ​ണ് കെ​ഐ​പി ക​നാ​ല്‍ പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. തു​ട​ര്‍​ന്ന് വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. പ്ര​മാ​ട​ത്തെ പ​ത്ത് വാ​ര്‍​ഡു​ക​ളി​ലും വ​ള്ളി​ക്കോ​ട്ടെ എ​ട്ട് വാ​ര്‍​ഡു​ക​ളി​ലും ക​നാ​ല്‍ വെ​ള്ള​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ക​നാ​ല്‍ തു​റ​ന്നു വി​ട്ടാ​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ കി​ണ​റി​ലും വെ​ള്ളം ല​ഭിക്കും.

ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ത് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ല ന​ല്‍​കി കു​ടി​വെ​ള്ളം വാ​ങ്ങു​ന്ന​വ​രും വി​ര​ള​മ​ല്ല. ക​നാ​ല്‍ തു​റ​ന്ന് വി​ടു​ന്ന​ത് വൈ​കി​യാ​ല്‍ പ്ര​ക്ഷാ​ഭം തു​ട​ങ്ങു​മെ​ന്ന് ക​ര്‍​ഷ​ക​രും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

കൃ​ഷി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു

കെ​ഐ​പി ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്തി​ക്കാ​ന്‍ വൈ​കി​യാ​ല്‍ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ല​ങ്ങ​ളി​ലെ നെ​ല്‍ കൃ​ഷി ഉ​ള്‍​പ്പെടെ​യു​ള്ള​വ ക​രി​ഞ്ഞു​ണ​ങ്ങും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​ക്ക​റു​ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വാ​ഴ​കൃ​ഷി ഭൂ​രി​ഭാ​ഗ​വും ക​രി​ഞ്ഞു​ണ​ങ്ങി. അ​ഞ്ഞൂ​റ് ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​മാ​ണ് വ​ള്ളി​ക്കോ​ട്ടു​ള്ള​ത്. സ​പ്ലൈ​കോ​യു​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്‍ സം​ഭ​ര​ണ കേ​ന്ദ്രം കൂ​ടി​യാ​ണ് വ​ള്ളി​ക്കോ​ട്. ഏ​ക്ക​ര്‍ ക​ണ​ക്കി​നു സ്ഥ​ല​ത്ത് ഏ​ത്ത​വാ​ഴ​യും പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

വേ​ന​ല്‍​കാ​ല​ത്തും ഇ​വ​യെ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തി​യി​രു​ന്ന​ത് ക​നാ​ല്‍ വെ​ള്ള​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഏ​ത്ത​വാ​ഴ ക​രി​ഞ്ഞു​ണ​ങ്ങിത്തുട​ങ്ങി. കു​ല​ച്ച വാ​ഴ​ക​ള്‍ ഒ​ടി​ഞ്ഞു വീ​ഴു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​ണ്. ക​നാ​ല്‍ വ​ഴി വെ​ള്ളം എ​ത്തിക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up