Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : President Of India

ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം പു​ന​പ​രി​ശോ​ധി​ക്ക​ണം; രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ക്കിം ഗ​വ​ർ​ണ​ർ ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ചു. അ​ങ്കി​ത ഭ​ണ്ഡാ​രി കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ക​ത്ത​യ​ച്ച​ത്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ നി​യ​മ​നം ത​ട​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലെ​ത്തി​യാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നോ തു​ട​രാ​നോ ക​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. 2022 ൽ ​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​സോ​ർ​ട്ടി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ങ്കി​ത ഭ​ണ്ഡാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റി​സോ​ർ​ട്ട് ഉ​ട​മ​യാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​നും സം​ഘ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. 

ഒ​രു വി​ഐ​പി​ക്ക് വ​ഴ​ങ്ങാ​നു​ള്ള നീ​ക്ക​ത്തെ അ​ങ്കി​ത എ​തി​ർ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. കേ​സി​ലെ വി​ഐ​പി ദു​ഷ്യ​ന്ത് ഗൗ​ത​മാ​ണെ​ന്ന് അ​ങ്കി​ത​യു​ടെ കു​ടും​ബ​വും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

അ​ങ്കി​ത​യ്ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​ഷേ​ധി​ച്ച മാ​താ​പി​താ​ക്ക​ളെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പു​ല​ർ​ച്ചെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. അ​ങ്കി​ത ഭ​ണ്ഡാ​രി കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് ദു​ഷ്യ​ന്ത് ഗൗ​ത​മി​ന് ഗ​വ​ർ​ണ​ർ പ​ദ​വി ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

National

ബി​ല്ലു​ക​ളി​ല്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി: രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​വേ​ണ്ടി​യെ​ന്ന് കേ​ര​ളം

ന്യൂ​ഡ​ൽ​ഹി: ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ന്‍​സി​ന് പി​ന്നി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രെ​ന്ന് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ. സു​പ്രിം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​മ​മെ​ന്നും കേ​ര​ള​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദി​ച്ചു.

എ​ത്ര​യും വേ​ഗം എ​ന്ന​തി​ന് സ​മ​യ​പ​രി​ധി ആ​വ​ശ്യ​മാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ ചു​മ​ത​ല. അ​തി​നെ മ​റി​ക​ട​ന്ന് പോ​കു​ക എ​ന്ന​ത​ല്ലെ​ന്നും കേ​ര​ളം വാ​ദി​ച്ചു. അ​തേ​സ​മ​യം, രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന് വേ​ണ്ടി വാ​ദി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്നു​ള്ള​തി​ലാ​ണ് ഇ​പ്പോ​ൾ വാ​ദം ന​ട​ക്കു​ന്ന​ത്. ഈ ​റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കി​ല്ല എ​ന്ന വാ​ദ​മാ​ണ് കേ​ര​ള​വും ത​മി​ഴ്നാ​ടും സു​പ്രീം​കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, റ​ഫ​റ​ന്‍​സ് അ​യ​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി എ​ജി​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​മാ​ണ് വാ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up