Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PresidentialCandidate

മിർസ ഫഖ്റുൾ ബിഎൻപിയുട രാഷ്‌ട്രപതി സ്ഥാനാർഥി

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​യു​​ടെ (​ബി​​​എ​​​ൻ​​​പി) രാ​​​ഷ്‌​​ട്ര​​​പ​​​തി​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ മി​​​ർ​​​സ ഫ​​ഖ്റു​​ൾ ഇ​​​സ്‌​​​ലാം ആ​​​ലം​​​ഗീ​​​റി​​​നെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

ബി​​​എ​​​ൻ​​​പി മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്മാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷം പാ​​​ർ​​​ട്ടി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി രു​​​ഹു​​​ൾ ക​​​ബീ​​​ർ റി​​​സ്‌​​​വി​​​യാ​​​ണു മി​​​ർ​​​സ ഫ​​ഖ്റു​​​ളി​​​നെ (78) സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

പാ​​ർ​​ല​​മെ​​ന്‍റി​​ൽ ബി​​എ​​ൻ​​പി​​ക്കു മൂ​​ന്നി​​ൽ ര​​ണ്ടു ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള​​തി​​നാ​​ൽ മി​​ർ​​സ ഫ​​ഖ്റു​​ൾ അ​​​ടു​​​ത്ത രാ​​​ഷ്ട്ര​​​ത്ത​​​ല​​​വ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. ഓ​​​ഗ​​​സ്റ്റ് 20നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. നാ​​​മ​​​നി​​​ർ​​​ദേ​​​ശ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മി​​​ർ​​​സ ഫ​​ഖ്റു​​​ൾ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ, ഉ​​​ന്ന​​​ത ന​​​യ​​​നി​​​ർ​​​മാ​​​ണ സ​​​മി​​​തി എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു.

വ്യാഴാഴ്ച അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ജ​​​മാ​​​അ​​​ത്ത് ഇ-​​​ഇ​​​സ്‌​​​ലാ​​​മി മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ലി​​​ബ​​​റ​​​ൽ ഡ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​എ​​​ൽ​​​ഡി​​​പി) ചെ​​​യ​​​ർ​​​മാ​​​ൻ റി​​​ട്ട. കേ​​​ണ​​​ൽ ഒ​​​ലി അ​​​ഹ​​​മ്മ​​​ദി​​​നെ​​​യാ​​​ണ് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത​​​ത്. ഒ​​​ലി അ​​​ഹ​​​മ്മ​​​ദും പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു.

Latest News

Corehub Up