Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrimarySchools

‘ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ ’ പ​ദ്ധ​തി​യി​ല്‍ 5183 പ്രൈ​മ​റി സ്‌​കൂ​ളു​ക​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 5183 പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളെ ‘ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​ക്വ​​​യ​​​ര്‍ ’ പ​​​ദ്ധ​​​തി​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍ അ​​​റി​​​യി​​​ച്ചു.

സ്‌​​​കൂ​​​ളി​​​ല്‍ പൊ​​​തു​​​വാ​​​യി ഒ​​​രു ഡി​​​ജി​​​റ്റ​​​ല്‍ പ​​​ഠ​​​ന ഇ​​​ടം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു കംപ്യൂ​​​ട്ട​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക പ​​​ദ്ധ​​​തി നി​​​ര്‍​വ​​​ഹ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള കേ​​​ര​​​ള ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ (കൈ​​​റ്റ്) വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​ദ്യ​​​വാ​​​രം ത​​​ന്നെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള എ​​​ല്ലാ ക​​​മ്പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ലേ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ സോ​​​ഫ്റ്റ്‌വേ​​​ര്‍ പാ​​​ക്കേ​​​ജ് കൈ​​​റ്റ് ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​ക്വ​​​യ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് കൈ​​​റ്റ് നേ​​​രി​​​ട്ട് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും.

Latest News

Corehub Up