Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriyankaChopra

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് ചലച്ചിത്രതാരങ്ങൾ

മുംബൈ/ചെന്നൈ: നീറ്റ് പരീക്ഷാക്രമക്കേടുകളെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ ചലച്ചിത്രതാരങ്ങൾ. പ്രകാശ് രാജ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, ഷബാന ആസ്മി, വിജയ് വർമ തുടങ്ങിയവരാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചും രാജി വാർത്തയോടു പ്രതികരിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

 

ഡൽഹി ജന്ദർ മന്തറിലെ സമരത്തിനു പിന്തുണപ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്ന നടൻ പ്രകാശ് രാജ്, യുവത്വത്തിന്‍റെ പോരാട്ടവീര്യത്തെയും സോനം വാംഗ്ചുകിനെയും അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിയെക്കുറിച്ചുള്ള വാർത്ത പങ്കുവച്ച്, കൈയടിയുടെയും ആഘോഷത്തിന്‍റെയും ഇമോജികളോടെയാണ് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. യുവതലമുറയുടെ വിജയം എന്നാണ് ഗായകൻ അർമാൻ മാലിക് കുറിച്ചത്.

വിദ്യാർഥികളുടെ നീണ്ട പോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഭരണഘടനയാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് ചെറുപ്പക്കാർ തെളിയിച്ചെന്നും മുതിർന്ന നടി ഷബാന ആസ്മി പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്, ഇനി ആവശ്യമുള്ളത് വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റങ്ങളാണെന്നും ഷബാന കൂട്ടിച്ചേർത്തു.

Latest News

Corehub Up