Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicHoliday

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് പൊ​തുഅ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​ത​ത് ജി​ല്ല​ക​ളി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ പൊ​തു​അ​വ​ധി​യാ​യി​രി​ക്കും.

ഡി​സം​ബ​ർ 11 ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​ധി​യോ മ​തി​യാ​യ സൗ​ക​ര്യ​മോ ന​ൽ​കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കേ​ന്ദ്ര​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​വ​ധി അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കാ​ൻ കേ​ന്ദ്ര പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പി​നോ​ടും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

 

Latest News

Corehub Up