Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur Police

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പു​ന​ലൂ​ർ പൊ​ലി​സാ​ണ് കേ​സ് എ​ടു​ത്ത​ത്. ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മ​നഃ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ കാ​ണി​ക്കു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് അ​മി​ത​മാ​യി ഉ​ള്ളി​ൽ​ച്ചെ​ല്ലു​മ്പോ​ഴു​ണ്ടാ​കു​ന്ന വെ​പ്രാ​ള​വും താ​ണ്ഡ​വ​വു​മാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ർ​ശം. പു​ന​ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ബി​ജെ​പി പ്ര​തി​ഷേ​ധ ജ​ന​സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

കു​റ്റം തെ​ളി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ശ്രീ​ലേ​ഖ​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

Latest News

Corehub Up