മയ്യനാട്: സെന്റ് ജേക്കബ് ദേവാലയത്തിന്റെ 500-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് 30 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കുന്ന പോപ്പുലര്‍ മിഷന് ധ്യാനത്തിന്റെ ഒരുക്ക ശുശ്രൂഷ നടന്നു.
വിന്‍സെന്‍ഷ്യന്‍ സഭാംഗം ഫാ. ജസ്റ്റിന് നേതൃത്വം നല്കി. പഞ്ചശതാബ്ദി ആഘോഷത്തിന്റെ ആപ്ത വാക്യം, ലോഗോ, പ്രാര്‍ഥന കാര്‍ഡ് എന്നിവയുടെ പ്രകാശന കര്‍മം ഫാ. പോള്‍ ആല്‍ബി നിര്‍വഹിച്ചു. പ16ന് 70 വയസിനു മുകളില്‍ പ്രായമുള്ള ഇടവാൃക അംഗങ്ങളെ ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കും.