ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ സിനിമയുടെ റിലീസ് മാറ്റിവച്ചു. റേച്ചല്‍ നിങ്ങളെ കാണാന്‍ തയ്യാറാണ്, പക്ഷേ ഇപ്പോഴല്ല. നിലവിലെ സമയവും വേള്‍ഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണ് എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടും.
ജാഫർ ഇടുക്കി, ബാബു രാജ്, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.
ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന് ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീർ.