Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RaghuveshTiwari Pyrolysis

മനുഷ്യവിസർജ്യത്തിൽനിന്നു കോൺക്രീറ്റ്; വിപ്ലവകരമായ കണ്ടുപിടിത്തത്തിനു പിന്നിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

റഞ്ഞാൽ, ആരും വിശ്വസിക്കില്ല! മനുഷ്യവിസർജ്യം ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാമെന്ന്! അതും സാധാരണ കോൺക്രീറ്റിനേക്കാൾ ‌ഇരട്ടി ബലമുള്ളത്! അത്തരത്തിലുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണു ഗവേഷകർ. ഭാവിയിലെ നിർമാണമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള കണ്ടുപിടിത്തത്തിനു പിന്നിൽ ജയ്പുരിലെ ഒരു സംഘം ഗവേഷകരാണ്. മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റാ​യ ര​ഘു​വേ​ശ് തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗവേഷകരാണു നിർണായക നേട്ടത്തിനു പിന്നിൽ. നി​ർമാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​ത​വും മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ളും ഒ​രു​പോ​ലെ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​ണ്ടു​പി​ടി​ത്ത​മാ​ണി​തെന്നു ഗവേഷകർ പറയുന്നു.

തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ലു​ള്ള മനുഷ്യവിസർജ്യ സംസ്കരണ പ്ലാന്‍റിൽ നി​ന്നാ​ണു ഗവേഷകർ ഇ​തി​നാ​യു​ള്ള മാലിന്യങ്ങൾ ശേഖരിച്ചത്. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ കു​റ​ഞ്ഞ ഓ​ക്സി​ജന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൈ​റോ​ലി​സി​സ് പ്ര​ക്രി​യ​യി​ലൂ​ടെ ​അ​വ​ശി​ഷ്ട​ങ്ങ​ൾ ചൂ​ടാ​ക്കി​യാ​ണ് ഗവേഷകർ 'ബയോചർ' നി​ർമി​ച്ചത്. തു​ട​ർ​ന്ന് ഇ​തു പൊ​ടി​ച്ച് കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ൽ ചേ​ർ​ക്കു​ക​യാ​ണു ചെ​യ്ത​ത്.

സാ​ധാ​ര​ണ കോ​ൺ​ക്രീ​റ്റി​ലെ സി​മ​ന്‍റിന്‍റെ അ​ള​വി​ൽ അഞ്ചു ശ​ത​മാ​നം മു​ത​ൽ പത്തു ശ​ത​മാ​നം വ​രെ കു​റ​ച്ച്, ​പ​ക​രം ഈ ​ബ​യോ​ചർ പൊ​ടി ചേ​ർ​ത്താ​ണു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മൂന്നു മാസത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം, പുതിയ മിശ്രിതം സാധാരണ കോൺക്രീറ്റിനേക്കാൾ കൂടുതൽ ബലമുള്ളതായി ഗവേഷകർ കണ്ടെത്തി.

ഈ മിശ്രിതത്തിനു കൂ​ടു​ത​ൽ ബ​ലം ല​ഭി​ക്കു​ന്ന​തി​നു പി​ന്നി​ൽ ചി​ല പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളു​ണ്ട്. വി​സ​ർ​ജ്യ​ത്തി​ൽനിന്നു നി​ർമി​ക്കു​ന്ന ബ​യോ​ചറി​ൽ ധാ​രാ​ള​മാ​യി സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തു ജ​ലം ആ​ഗി​ര​ണം ചെ​യ്യു​ക​യും കോ​ൺ​ക്രീ​റ്റ് ക​ട്ടി​യാ​കു​ന്ന സ​മ​യ​ത്തു സാ​വ​ധാ​നം പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്നു. കൂ​ടാ​തെ, ഇ​തി​ലു​ള്ള സി​ലി​ക്ക​യു​ടെ സാ​ന്നി​ധ്യം സി​മ​ന്‍റി​ലെ രാ​സ​വ​സ്തു​ക്ക​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ച് കോ​ൺ​ക്രീ​റ്റി​ന്‍റെ ഉ​ള്ളി​ലെ ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്ത​മാക്കുന്നു.

പുതിയ മിശ്രിതം, പരിസ്ഥിതി സൗഹാർദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. സി​മന്‍റ് ഉ​ത്പാ​ദ​നം വ​ലി​യ തോ​തി​ൽ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് പു​റ​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​കു​ന്നുണ്ട്. സി​മ​ന്‍റിന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും ഒ​പ്പം മനുഷ്യവിസർജ്യം സു​ര​ക്ഷി​ത​മാ​യി പു​ന​രു​പ​യോ​ഗി​ക്കാ​നും പുതിയ ക​ണ്ടു​പി​ടി​ത്തം സ​ഹാ​യി​ക്കും. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കി. വ്യാവസായിക ഉപയോഗത്തിനു മുന്നോടിയായി കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ഗവേഷകർ പറഞ്ഞു.

Latest News

Corehub Up