Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain Disaster

മ​ഴ​ക്കെ​ടു​തി; എ​ട്ട് മ​ര​ണം സ്ഥി​രീ​ക​രി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ ഇ​തു​വ​രെ എ​ട്ട് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ എ​ട്ടു​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്താ​കെ 209 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്നും നി​ല​വി​ൽ ഈ ​ക്യാ​മ്പു​ക​ളി​ലാ​യി 5,792 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 196 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. റ​വ​ന്യൂ മ​ന്ത്രി​യു​മാ​യും വി​വി​ധ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​മാ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up