Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raisina Dialogue

ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സ്റ്റ​ബ്ബ് റെ​യ്‌​സീ​ന ഡ​യ​ലോ​ഗി​ൽ മു​ഖ്യാ​തി​ഥി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ പ്ര​മു​ഖ വി​ദേ​ശ​ന​യ സം​വാ​ദ​മാ​യ 'റെ​യ്‌​സീ​ന ഡ​യ​ലോ​ഗി​ൽ' മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സ്റ്റ​ബ്ബി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​സി​ഡ​ന്‍റ് സ്റ്റ​ബ്ബും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന്യൂ​ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന് ശേ​ഷ​മു​ള്ള വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​മി​ക​ണ്ട​ക്ട​റു​ക​ൾ, ബ​ഹി​രാ​കാ​ശം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ നൂ​ത​ന മേ​ഖ​ല​ക​ളി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

വി​ശ്വ​സ​നീ​യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ഗോ​ള​ത​ല​ത്തി​ൽ ക​രു​ത്തു​റ്റ സ​പ്ലൈ ചെ​യി​നു​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്കും. മൈ​ഗ്രേ​ഷ​ൻ ആ​ന്‍​ഡ് മൊ​ബി​ലി​റ്റി ക​രാ​ർ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കും ക​രു​ത്തേ​കും.​ആ​ർ​ട്ടി​ക്, പോ​ളാ​ർ ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഫി​ൻ​ലാ​ൻ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ന്ത്യ​യും ഫി​ൻ​ല​ൻ​ഡും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

 

Latest News

Corehub Up