Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajlakshmi

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പിന്നാലെ കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ; ലാ​ലു​വി​ന്‍റെ മൂ​ന്ന് പെ​ൺ​മ​ക്ക​ൾ​കൂ​ടി വീ​ടു​വി​ട്ടു

പാ​റ്റ്ന: കു​ടും​ബ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ​ക്ക് പി​ന്നാ​ലെ മൂ​ന്ന് പെ​ൺ​മ​ക്ക​ൾ​കൂ​ടി വീ​ട് വി​ട്ടു. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​നു​ള്ളി​ൽ പ്ര​ശ്‌​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ലാ​ലു പ്ര​സാ​ദി​ന്‍റെ മൂ​ന്ന് പെ​ൺ​മ​ക്ക​ൾ​കൂ​ടി വീ​ട് വി​ട്ട​ത്.

ലാ​ലു​വി​ന്‍റെ മ​ക്ക​ളാ​യ രാ​ജ്‌​ല​ക്ഷ്മി, രാ​ഗി​ണി, ച​ന്ദ യാ​ദ​വ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളോ​ടൊ​പ്പം പാ​റ്റ്ന​യി​ലെ വ​സ​തി വി​ട്ട് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പാ​ർ​ട്ടി ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ താ​ൻ ആ​ർ​ജെ​ഡി വി​ട്ട് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും രോ​ഹി​ണി ആ​ചാ​ര്യ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ൾ വ​ഷ​ളാ​ക്കി​യ​ത്. ഇ​തോ​ടെ മ​റ്റു മ​ക്ക​ൾ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യെ​ന്നും അ​തി​നാ​ലാ​ണ് വീ​ട് വി​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ർ​ജെ​ഡി​യു​ടെ തോ​ല്‍​വി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പാ‍​ർ​ട്ടി വി​ടു​ന്ന​താ​യി രോ​ഹി​ണി പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ല​ഭി​ക്കാ​നും പ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് താ​ന്‍ പി​താ​വി​ന് വൃ​ക്ക ന​ല്‍​കി​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു​വെ​ന്നും രോ​ഹി​ണി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up