Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranni KSRTC

Pathanamthitta

റാന്നി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട്

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യി​ൽ ക​ഴി​യു​ന്ന ബ​സ് സ്റ്റേ​ഷ​ന് പ്ര​ള​യം കൂ​നി​ന്മേ​ൽ കു​രു പോ​ലെ​യാ​യി. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഏ​റെ ദു​രി​തം നേ​രി​ട്ട സ്ഥ​ല​മാ​ണ് ബ​സ് സ്റ്റേ​ഷ​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത ബ​സ് സ്റ്റാ​ൻ​ഡി​ൽ പി​ന്നീ​ട് ഇ​തേ​വ​രെ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തി​യി​ല്ല.

ഗാ​രേ​ജി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി. ഇ​തി​നൊ​പ്പ​മാ​ണ് നി​ല​വി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. സ​മീ​പ പു​ര​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​തി​നാ​ൽ വെ​ള്ള​മൊ​ഴു​ക്കും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഗാ​രേ​ജി​ൽ നി​ന്നും ട​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ത​ന്നെ ഇ​വ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി തി​രി​കെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​ത്: ഡി.​കെ. ജോ​ൺ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും ദു​ര​ന്ത മു​ഖ​ത്തു​നി​ന്ന് നേ​ട്ടം കൊ​യ്യാ​ൻ ആ​രും ശ്ര​മി​ക്ക​രു​തെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​ഡി.​കെ. ജോ​ൺ. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മു​ഖം​നോ​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​നെ പി​ന്തു​ണ​യ്ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​ത്. ദു​രി​താ​ശ്വാ​സ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യം എ​ത്തി​ക്കാ​നും വീ​ടു​ക​ൾ ശു​ചി​യാ​ക്കാ​നും കൂ​ടു​ത​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ഇ​തി​നു ത​യാ​റാ​ക​ണ​മെ​ന്നും ഡി.​കെ. ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up