Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recruitment Controversy

ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്താ​ൻ പ​ത്ത് ചോ​ദ്യ​ങ്ങ​ൾ വെ​ട്ടി; പി​എ​സ്‌​സി ഓ​ഫീ​സി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ നി​ർ​ണാ​യ​ക വ​ഴി​തി​രി​വ്. ഒ​ന്നാം റാ​ങ്കു​കാ​ര​ന് അ​നു​കൂ​ല​മാ​യി പ​രീ​ക്ഷ​യി​ലെ പ​ത്ത് ചോ​ദ്യ​ങ്ങ​ൾ വെ​ട്ടി​ക്ക​ള​ഞ്ഞെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ പി​എ​സ്‌​സി ഓ​ഫീ​സി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ് ന​ട​ത്തി. ഇ​ട​ത് സം​ഘ​ട​നാ നേ​താ​വി​നാ​ണ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 11നാ​ണ് ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ക്രൈം​ബ്രാ​ഞ്ച് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ​ക​ളും ക​മ്പ്യൂ​ട്ട​ർ ഡാ​റ്റ​യും പി​ടി​ച്ചെ​ടു​ത്തു. കേ​സി​ൽ അ​ടു​ത്ത ആ​ഴ്ച​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ പ​ത്തു ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥിയുടെ 10 ​ചോ​ദ്യ​ങ്ങ​ളിൽ ആ​റെ​ണ്ണം തെ​റ്റി​പ്പോ​വു​ക​യും നാ​ല് എ​ണ്ണം എ​ഴു​താ​തി​രി​ക്കു​ക​യും ചെ​യ്തിരുന്നു.

​ഇതോ​ടെ റാ​ങ്ക് നി​ല​നി​ർ​ത്താ​ൻ ഈ ​ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ലെ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ല​വി​ൽ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പി​ല്ലെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up