Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Ribbon

Kasaragod

റെ​ഡ് റി​ബ​ണ്‍ ജി​ല്ലാ​ത​ല പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം നടത്തി

കാ​ഞ്ഞ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് റെ​ഡ് റി​ബ​ണ്‍ എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണ ജി​ല്ലാ​ത​ല പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര​തി ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡിയ ഓ​ഫീ​സ​ര്‍ പി.​പി ഹ​സീ​ബ്,കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ആ​ര്‍. അ​ഭി​ജി​ത്, ജൂ​ണി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ക​മ​ല്‍ കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ എം. ​ജോ​സ് പ്ര​ശ്‌​നോ​ത്ത​രി ന​യി​ച്ചു.

വ​ര​ക്കാ​ട് വി​കെ​എ​ൻ​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ മി​ഷേ​ല്‍ സൂ​സ​ന്‍, ശ്രീ​ന​ന്ദ് എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ളി​ലെ കെ.​അ​ശ്വി​ന്‍​രാ​ജ്, തീ​ര്‍​ഥ പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഹൊ​സ്ദു​ര്‍​ഗ് ഗ​വ. സ്‌​കൂ​ളി​ലെ സി. ​ശ്രീ​ദേ​വി, എ​ന്‍. വൈ​ഷ്ണ​വി എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up