Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious

Kannur

സ​ന്യ​സ്ത​ർ സ​ഭ​യു​ടെ ചൈ​ത​ന്യം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ചെ​മ്പേ​രി: സു​വി​ശേ​ഷ​ത്തി​ന് വേ​ണ്ടി തീ​ഷ്ണ​ത​യോ​ടെ ജീ​വി​ക്കു​ന്ന സ​മ​ർ​പ്പി​ത​ർ സ​ഭ​യു​ടെ ചൈ​ത​ന്യ​മാ​ണെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ​മു​ദാ​യ ശ​ക്തി​ക​ര​ണ​വ​ർ​ഷ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ചെ​മ്പേ​രി റീ​ജ​ണി​ലെ സ​മ​ർ​പ്പി​ത​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. മ​ല​ബാ​റി​ന്‍റെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​വ​രാ​ണ് സ​ന്യ​സ്ത​രെ​ന്നു ആ​ർ​ച്ച് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.

രാ​വി​ലെ പ​ത്തി​ന് ബ​സി​ലി​ക്ക​യി​ൽ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ.​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ചെ​മ്പേ​രി ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ന്നു. സ​മ​ർ​പ്പി​ത സം​ഗ​മ​ങ്ങ​ളു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യ ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, സി​എം​സി ത​ല​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ്, എം​എ​സ്എം​ഐ ത​ല​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലൂ​സി ജോ​സ്, എ​ഫ്സി​സി ത​ല​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ അ​ഞ്ജ​ലി , എ​സ്എം​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ടെ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ൽ സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും ഫാ. ​റോ​യ് ക​ണ്ണം​ചി​റ സി​എം​ഐ ക്ലാ​സ് ന​യി​ച്ചു.

വി​വി​ധ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളി​ലെ സി​സ്റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നേ​തൃ​ത്വം കൊ​ടു​ത്ത പൊ​തു​ച​ർ​ച്ച​യി​ൽ സ​മ​കാ​ലീ​ന കാ​ല​ഘ​ട്ട​ത്തി​ലെ സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളും ശു​ശ്രൂ​ഷാ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്രാ​ധ​ന്യം ന​ൽ​കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു.

Latest News

Corehub Up