Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolution Against CEC

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം; ഗ്യാ​നേ​ഷി​നെ​തി​രാ​യ പ്ര​മേ​യ​ത്തി​ൽ ഭേ​ദ​ഗ​തി​യു​മാ​യി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്ത് ബി​ജെ​പി. പ്ര​മേ​യ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ച്ചാ​ണ് ബി​ജെ​പി എ​തി​ർ​പ്പ് അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​മാ​യ എ​സ്‌​ഐ​ആ​റി​ലെ അ​പാ​ക​ത​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്ന് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭേ​ദ​ഗ​തി നി​ർ​ദേ​ശം.

എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബി​ജെ​പി അം​ഗ​ങ്ങ​ൾ ഭേ​ദ​ഗ​തി​യി​ലൂ​ടെ മു​ന്നോ​ട്ടു​വ​ച്ചു. എ​ന്നാ​ൽ ബി​ജെ​പി നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി ത​ള്ളി​ക്ക​ള​ഞ്ഞു. തു​ട​ർ​ന്ന് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

ഇ​തോ​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണ് ഒ​രു സം​സ്ഥാ​നം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ മാ​റ്റാ​നാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Latest News

Corehub Up