Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rhode Island

America

റോ​ഡ് ഐ​ല​ൻ​ഡി​ൽ ഹോ​ക്കി മ​ത്സ​ര​ത്തി​നി​ടെ വെ​ടി​വയ്പ്; അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ര​ണം

റോ​ഡ് ഐ​ല​ൻ​ഡ് :അ​മേ​രി​ക്ക​യി​ലെ റോ​ഡ് ഐ​ല​ൻ​ഡി​ൽ സ്‌​കൂ​ൾ ഹോ​ക്കി മ​ത്സ​ര​ത്തി​നി​ടെ ന​ട​ന്ന വെ​ടി​വയ്​പിൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മരിച്ചു. പ​വ്ട​ക്ക​റ്റി​ലെ ഡെ​നി​സ് എം. ​ലി​ഞ്ച് അ​രീ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിനാ​യി​രു​ന്നു സം​ഭ​വം.

വി​വി​ധ സ്‌​കൂ​ളു​ക​ൾ ത​മ്മി​ലു​ള്ള ഹോ​ക്കി മ​ത്സ​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. അ​ക്ര​മി സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മാ​ണ് ല​ക്ഷ്യംവ​ച്ച​ത്. വെ​ടി​വയ്​പ്പി​നുശേ​ഷം അ​ക്ര​മി സ്വ​യം വെ​ടി​വയ്​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.

റോ​ബ​ർ​ട്ട് ഡോ​ർ​ഗ​ൻ (56) എ​ന്ന​യാ​ളാ​ണ് അ​ക്ര​മി​യെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ റോ​ബ​ർ​ട്ട, എ​സ്പോ​സി​റ്റോ എ​ന്നീ പേ​രു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഇ​യാ​ളു​ടെ മ​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ധീ​ര​മാ​യി ഇ​ട​പെ​ട്ട​ത് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് പോ​ലീ​സ് ചീ​ഫ് ടീ​ന ഗോ​ൺ​കാ​ൽ​വ​സ് പ​റ​ഞ്ഞു. വെ​ടി​വയ്പി​ൽ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ളി​ക്ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്കും താ​ര​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും വ​ലി​യ ഞെ​ട്ട​ലി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡ് ഐ​ല​ൻ​ഡി​ലെ എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

Latest News

Corehub Up