Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Renovation

Palakkad

പ​ന​യ​മ്പാ​ട​ത്തെ റോ​ഡ് ന​വീ​ക​ര​ണം; അ​പ​ക​ടസാ​ധ്യ​ത കൂടുമെന്ന് ആശങ്ക

ക​ല്ല​ടി​ക്കോ​ട്: നാ​ലു സ്കൂ​ൾകു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യും 32 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത പ​ന​യ​മ്പാ​ട​ത്തെ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത ഏ​റു​മെ​ന്ന് ആ​ശ​ങ്ക. അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി വാ​ട്ട​ർ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ന്നു.

ഇ​പ്പോ​ൾ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ൾ റോ​ഡി​നു ന​ടു​വി​ലൂ​ടെ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 1.35 കോ​ടി രൂ​പ​യി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് മ​തി​യാ​യ അ​ഴു​ക്കു ചാ​ലു​ക​ളോ ഇ​രു​ഭാ​ഗ​ത്തും ന​ട​പ്പാ​ത​ക​ളൊ നി​ർ​മി​ക്കാ​ൻ നി​ർ​മാ​ണ ക​മ്പ​നി ത​യ്യാ​റാ​യി​ട്ടി​ല്ല. ക​രി​മ്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​യ്ക്കു പോ​കു​ക​യും വ​രു​ക​യും ചെ​യ്യു​ന്ന കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​യ്ക്കു​മെ​ന്നാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വും ക​യ​റ്റ​വും ഉ​ള്ള ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​യി മാ​റി. റോ​ഡി​ന്‍റെ ചെ​രി​വ് മൂ​ലം പ​ല​പ്പോ​ഴും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​തും എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടാ​നാ​യി ഒ​രു​വ​ശ​ത്ത് ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട​ക​ൾ വി​രി​ച്ചെ​ങ്കി​ലും മ​റു​ഭാ​ഗ​ത്ത് ക​ട്ട​ക​ൾ വി​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ബ​സി​റ​ങ്ങി ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. ആ​വ​ശ്യ​ത്തി​ന് തെ​രു​വ് വി​ള​ക്കു​ക​ൾ പോ​ലും സ്ഥാ​പി​ക്കാ​ൻ ക​മ്പ​നി ത​യ്യാ​റാ​യി​ട്ടി​ല്ല. ന​ട​പ്പാ​ത​ക​ളും അ​ഴു​ക്കു​ചാ​ലു​ക​ളും പൂ​ർ​ണ​മാ​യും നി​ർ​മി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ​ന​യ​മ്പാ​ട​ത്ത് പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി.

Latest News

Corehub Up