പുല്‍പ്പള്ളി: കുളക്കാട്ടില്ക്കവല-സുരഭിക്കവല പള്ളി റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്രദുഷ്കരമായി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് വര്‍ഷങ്ങളായി ടാറിംഗ് നടക്കാത്തതിനാല്‍ പലഭാഗത്തും വന്‍കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായി തീര്‍ന്നിരിക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി.
രണ്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും പാടെതകര്‍ന്ന അവസ്ഥയാണ്. നാല് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറച്ചുഭാഗം ടാര്‍ ചെയ്തതല്ലാതെ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.