Kerala
കാലടി: സംസ്ഥാനത്തെ എല്ലാ സര്വകലാശാലകളുടെയും നിയമങ്ങള് പരിഷ്കരിച്ച് ഏകീകരിക്കാനുള്ള നടപടികള് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്.
ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയിൽ സംസ്കൃത സര്വകലാശാല സ്റ്റാഫ് അസോസിയേഷന്റെ രജതജൂബിലി സമ്മേളനം കാലടി മുഖ്യകാമ്പസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സര്വകലാശാലകളുടെ തനിമ നിലനിര്ത്തിക്കൊണ്ട് അക്കാദമികമായ വൈവിധ്യവും ഭരണപരമായ ഏകീകരണവുമാണ് നടപ്പിലാക്കുവാന് ഉദ്ദേശിക്കുന്നത്.
ഇക്വലന്സി, എലിജിബിലിറ്റി സര്ട്ടിഫിക്കറ്റുകള്ക്കായി സര്വകലാശാലകള്തോറും കയറിയിറങ്ങുന്ന നിലവിലുള്ള സാഹചര്യങ്ങള് ഒഴിവാക്കി സര്വകലാശാലാ നിയമങ്ങളെ വിദ്യാര്ഥിസൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്കൃത സര്വകലാശാല സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് പി. ജെ. ജോയി അധ്യക്ഷനായിരുന്നു. മനോജ് മൂത്തേടൻ എംഎല്എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, സിന്ഡിക്കറ്റ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
Kerala
കാലടി: ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം. ജോണിന് പെൺകുഞ്ഞ് പിറന്നു.
ഇന്നലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് മന്ത്രിയുടെ ഭാര്യ ലിപ്സി പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലത്തെ പൊതുപരിപാടികൾ ഒഴിവാക്കി മന്ത്രി ആശുപത്രിയിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാലയ്ക്ക് അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായാണ് പണം അനുവദിച്ചിരിക്കുന്നത്.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ല സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ല കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് പദ്ധതിയെന്ന് റോജി.എം.ജോൺ വ്യക്തമാക്കി.