റെസ്ലിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്നർ ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ് ട്രെയിലർ റിലീസ് ചെയ്തു.
മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയിലർ പറയുന്ന വാൾടർ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുക.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.