വഡോദര: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ. നിർണായക പോരാട്ടത്തിൽ യുപിവാരിയേഴ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ആർസിബി ഫൈനൽ ഉറപ്പിച്ചത്.
സ്കോർ: യുപി 143/8 ആർസിബി 147/2 (13.1). ആദ്യം ബാറ്റ് ചെയ്ത യുപി എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. 144 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 41 പന്തുകളും എട്ടു വിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം മറികടന്നു. ബംഗളൂരുവിനായി ഗ്രെയ്സ് ഹാരിസും (75) സ്മൃതി മന്ദാനയും (54) അർധ സെഞ്ചുറി നേടി.
55 റൺസ് നേടിയ ദീപ്തി ശർമയാണ് വാരിയേഴ്സിന്റെ ടോപ് സ്കോറർ. മെഗ് ലാനിംഗ് (41) മികച്ച പ്രകടനം പുറത്തെടുത്തു. മറ്റാർക്കും പിടിച്ചു നിൽക്കാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. 37 പന്തിൽ രണ്ട് സിക്സറും 13 ഫോറുകളും അടക്കം 75 റൺസ് നേടിയ ആർസിബി താരം ഗ്രെയ്സ് ഹാരിസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.