Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ruling

ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ന്‍ വീ​സ അ​നു​മ​തി തേ​ടി​യ പാ​ക് യു​വ​തി​യു​ടെ ഹ​ര്‍​ജി ത​ള്ളി

കൊ​ച്ചി: പാ​ക്കി​സ്ഥാ​ൻ പൗ​ര​ത്വ​മു​ള്ള ഭാ​ര്യ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നു​ള്ള വീ​സ ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മ​ല​യാ​ളി​യാ​യ വ​യ​നാ​ട് സ്വ​ദേ​ശി ഉ​നൈ​സ് ക​ടു​മ്പോ​ട്ടി​ലും പാ​ക്കി​സ്ഥാ​ൻ പൗ​ര​യാ​യ ഭാ​ര്യ ഖ​ദീ​ജ ജ​ബീ​നും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി​യ​ത്.

ഉ​നൈ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഓ​ന്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്നു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് 2025 ഏ​പ്രി​ല്‍ 25 മു​ത​ല്‍ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ര്‍​ക്ക് വീ​സ സേ​വ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ഇ​ന്ത്യ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച​ത് കൊ​ണ്ട് നി​യ​മ​പ​ര​മ​ല്ലാ​ത്ത അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ദു​ബാ​യി​യി​ല്‍ 2025 ജൂ​ണ്‍ ഒ​ന്നി​ന് വി​വാ​ഹി​ത​രാ​യി ഹ​ര്‍​ജി​ക്കാ​ര്‍ അ​വി​ടെ ത​ന്നെ​യാ​ണ് താ​മ​സം. രാ​ജ്യ സു​ര​ക്ഷ​യും വി​ദേ​ശ​ന​യ​വും മു​ന്‍​നി​ര്‍​ത്തി വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന​വും താ​മ​സ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് പ​ര​മാ​ധി​കാ​ര​മു​ണ്ടെ​ന്നും പ​ഹ​ല്‍​ഗാം സം​ഭ​വ​ത്തി​ന് ശേ​ഷം പാ​ക് പൗ​ര​ന്‍​മാ​ര്‍​ക്ക് വീ​സ സൗ​ക​ര്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up