Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S.Sreejith

ഇത് കോടതിയാണ്, വില്ലേജ് ഓഫീസല്ല; അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം

കൊ​ച്ചി: ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മി​ൻ​ഹാ​ജ് ആ​ല​മി​ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. നേ​രി​ട്ട് ഹാ​ജ​രാ​കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കീ​ഴു​ദ്യോ​ഗ​സ്ഥ​ൻ വ​ഴി അ​വ​ധി അ​പേ​ക്ഷ ന​ൽ​കി​യ സം​ഭ​വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഇ​ത് സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത കോ​ട​തി​യാ​ണെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ല്ലെ​ന്നും ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ൻ വി​മ​ർ​ശി​ച്ചു.

ഇ​ത്ത​രം ന​ട​പ​ടി ആ​വ​ർ​ത്തി​ച്ചാ​ൽ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പി​ഴ ചു​മ​ത്തു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത് അ​റി​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. 

പ​രാ​തി​ക്കാ​ര​നെ കേ​ട്ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ കോ​ട​തി നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​ത് ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം എ​സ്. ശ്രീ​ജി​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ പു​തി​യ പെ​റ്റീ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ഹ​ർ​ജി​ക്കാ​ര​നാ​യ ദി​പി​ൻ എ​ട​വ​ന​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദി​പി​ൻ എ​ട​വ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. യൂ​ണി​ഫോം ധ​രി​ച്ച് യു​എ​ഇ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തതെന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ലു​ള്ള​ത്.

Latest News

Corehub Up