Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPC Cadets

Idukki

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​രം ശു​ചീ​ക​രി​ച്ച് എ​സ്പി​സി കേ​ഡ​റ്റു​ക​ൾ

ചെ​റു​തോ​ണി: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷം​ക​വ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ ഗാ​ന്ധി പ്ര​തി​മ​ക്കു​മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജെ​യ്‌​സ​ൺ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ര​വി സു​ധാ​ക​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ബി തോ​മ​സ്, ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റ്, മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​വും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. സി​പി​ഒ മാ​രാ​യ പി.​ബി. നി​തി​ൻ, ജാ​സ്മി​ൻ ജോ​ൺ, ഡ​ബ്ല്യു​ഡി​ഐ റീ​ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up