Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SSreejith

എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണം: ആഭ്യന്തര സെക്രട്ടറിക്ക് വിമര്‍ശനം, നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ പരാതിയില്‍ തീരുമാനം അറിയിക്കാത്തതില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഉത്തരവ് പാലിക്കാത്ത നടപടിയില്‍ ഉദ്യോഗസ്ഥന് ചെറിയ കുഴപ്പമുണ്ടെന്ന് കോടതി വിമര്‍ശിച്ചു.

അനുമതിയില്ലാതെയുള്ള വിദേശയാത്ര ഉള്‍പ്പെടെ എസ്. ശ്രീജിത്തിനെതിരായ പരാതികളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ സമയപരിധിക്കുള്ളില്‍ തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി സാവകാശം തേടി. ഈ ആവശ്യം കോടതി തള്ളി. ആ ഉദ്യോഗസ്ഥന് ചെറിയ കുഴപ്പമുണ്ട്, ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നില്ല എന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി.

Latest News

Corehub Up