Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUArunKumar

ഉ​ല​ക​നാ​യ​ക​നും അ​രു​ൺ കു​മാ​റും ഒന്നിക്കുന്നു..?

ഭ്രപാളികളിൽ അവിശ്വസനീയ കഥാപാത്രങ്ങളായി പകർന്നാടുന്ന ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സന്‍റെ അ​ടു​ത്ത ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​സ്.​യു. അ​രു​ൺ കു​മാ​റെന്നു സൂചന. കോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവർഷം പു​റ​ത്തി​റ​ങ്ങി​യ മ​ണി​ര​ത്നം ചി​ത്രം ത​ഗ് ലൈ​ഫിനുശേ​ഷം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന തമിഴകത്തിന്‍റെ വിസ്മയതാരം വീ​ണ്ടും സി​നി​മ​യി​ൽ പൂ​ർണശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

ക​മ​ൽഹാ​സ​ന്‍റെ നി​ർമാ​ണ​ക്ക​മ്പ​നി​യാ​യ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ ത​ന്നെ​യാ​ണ് ഈ ​പ്രോ​ജ​ക്റ്റും നി​ർ​മി​ക്കു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കെഎ​ച്ച് 237 എ​ന്ന ചി​ത്ര​മാ​യി​രു​ന്നു ക​മ​ൽ ഹാ​സ​ന്‍റേ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ജി​ഐ കാ​ര​ണം ​പ്രോ​ജ​ക്റ്റ് വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണു പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ൽ​ക്കി 2898 എ​ഡി എ​ന്ന ബ്ര​ഹ്മാ​ണ്ഡ സിനിമയുടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ക​മ​ൽഹാ​സ​ൻ. ഇ​തിനുശേ​ഷ​മാ​യി​രി​ക്കും അ​രു​ൺ കു​മാ​ർ ചി​ത്രത്തിന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക. ഇ​തി​നു​പു​റ​മേ, നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുശേ​ഷം തലൈവർ ര​ജ​നി​കാ​ന്തും ക​മ​ൽഹാ​സ​നും ഒ​ന്നി​ക്കു​ന്ന നെ​ൽ​സ​ൺ ചി​ത്രം, അ​ശ്വ​ത് മാ​രി​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ര​ജനി​കാ​ന്ത് ചി​ത്രം ധ​ർമ​ൻ എന്നീ പ്രോ​ജ​ക്റ്റിന്‍റെ നി​ർമാ​ണപങ്കാളി കൂടിയാണ് ഉലകനായകൻ.

Latest News

Corehub Up