Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Loot

Kannur

ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ള്ള: പ്ര​തി​ഷേ​ധ തെ​രു​വ് ന​ട​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള​യി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റേ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​ഖം മൂ​ടി അ​ണി​ഞ്ഞു പോ​റ്റി​യെ കേ​റ്റി​യെ എ​ന്ന പാ​ട്ടും വ​ച്ച് സൈ​ക്കി​ൾ ഉ​ന്തി പാ​ട്ടു​പാ​ടി​യാ​ണ് തെ​രു​വി​ലൂ​ടെ പ്ര​തി​ഷേ​ധ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ നീ​ങ്ങി​യ​ത്.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഴ​യ സ്റ്റാ​ൻ​ഡ് വ​ഴി കാ​ൾ​ടെ​ക്സി​ൽ അ​വ​സാ​നി​ച്ചു. കെ​പി​സി​സി മെം​ബ​ർ റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രാ​വ​ൺ റാ​വു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, രാ​ഹു​ൽ വെ​ച്ചി​യോ​ട്ട്, മു​ഹ്സി​ൻ കാ​തി​യോ​ട്, റോ​ബ​ർ​ട്ട്‌ വെ​ള്ളാം​വെ​ള്ളി, ഫ​ർ​സി​ൻ മ​ജീ​ദ്, മ​ഹി​ത മോ​ഹ​ൻ, സു​ധീ​ഷ് വെ​ള്ള​ച്ചാ​ൽ, എ. ​ജീ​ന, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, എം.​കെ. വ​രു​ൺ, പ്രി​ൻ​സ് പി ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up