Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrims

Palakkad

നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​പ്പി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു

നെ​ന്മാ​റ: തോ​ട്ടം മേ​ഖ​ല​യാ​യ നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​പ്പി വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭി​ച്ചു. വ​ർ​ഷ​കാ​ല​ത്തെ അ​മി​ത​മാ​യ മ​ഴ​യി​ൽ വി​ള​വ് കു​റ​വാ​ണെ​ന്ന് കാ​ര​പ്പാ​റ മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​യ​തു​കൊ​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കു​ടും​ബ​ത്തോ​ടെ എ​ത്തി​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ കാ​പ്പി​ക്കു​രു പ​റി​ക്കു​ന്ന​ത്. ചെ​ടി​ക​ളി​ൽ നി​ന്ന് പ​റി​ക്കു​ന്ന കാ​പ്പി​ക്കു​രു തൂ​ക്ക​ത്തി​ന​നു​സ​രി​ച്ചാ​ണ് കൂ​ലി. റോ​ഡ​രി​കി​ൽ വാ​ഹ​നം വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്ക് തൂ​ക്കം ന​ൽ​കു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.

ട്രാ​ക്ട​ർ എ​ത്തി തൂ​ക്കം ന​ൽ​കി​യ കാ​പ്പി​ക്കു​രു ഉ​ണ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഉ​ണ​ക്ക​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ഞ്ചു​ദി​വ​സ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി വെ​യി​ല​ത്ത് ഉ​ണ​ക്കി​യാ​ൽ ആ​ണ് കാ​പ്പി​ക്കു​രു സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ മ​ഞ്ഞു​ള്ള​തി​നാ​ൽ ഉ​ണ​ങ്ങി​യ കാ​പ്പി​ക്കു​രു വീ​ണ്ടും മ​ഞ്ഞി​ൽ ന​ന​യു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ലി​ച്ചു കൂ​ട്ടി പ്ലാ​സ്റ്റി​ക് സീ​റ്റു​ക​ൾ ഇ​ട്ട് മൂ​ടി​വ​ച്ചു സൂ​ക്ഷി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന കാ​പ്പി​ത്തോ​ട്ട​ങ്ങ​ളാ​യ കൈ​ര​ളി, കാ​ര​പ്പാ​റ, മോ​ങ്കു ഹു​ഡ്, ആ​ന​മ​ട, വി​ക്ടോ​റി​യ, ബി​ആ​ർ​ട്രീ​സ്, കെ​എ​ഫ്ഡി​സി എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​പ്പി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.

കാ​പ്പി​ക്കാ​യ​ക​ൾ പ​ഴു​ത്തു തു​ട​ങ്ങി​യ​തോ​ടെ വി​വി​ധ​യി​നം പ​ഴ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും വെ​രു​ക്, മാ​നു​ക​ൾ, ക​ര​ടി, കു​ര​ങ്ങു​ക​ൾ എ​ന്നി​വ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി എ​ത്തി​ത്തു​ട​ങ്ങു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

വി​ള​വെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കാ​പ്പി ചെ​ടി​ക​ളു​ടെ ഇ​ട​യി​ലു​ള്ള ക​ള​ച്ചെ​ടി​ക​ൾ വെ​ട്ടി​ക്ക​ള​ഞ്ഞും മ​രു​ന്നു​ത​ളി​ച്ചും ന​ശി​പ്പി​ച്ചു തു​ട​ങ്ങി.

Latest News

Corehub Up