Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Anthony

Kannur

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ൾ കൊ​ടി​യേ​റ്റം

ക​ണ്ണൂ​ർ: മൂ​ന്നാം പീ​ടി​ക വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റും. ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ മൂ​ന്നു ദി​വ​സ​ത്തെ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റും.

തു​ട​ർ​ന്നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ക​ണ്ണൂ​ർ രൂ​പ​ത ന​വ​വൈ​ദി​ക​രാ​യ ഫാ. ​ഷെ​ബി​ൻ, ഫാ. ​സി​ജോ, ഫാ. ​മ​നോ​ജ് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യെ തു​ട​ർ​ന്നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ക​ണ്ണൂ​ർ രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ലി​നോ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യെ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ചോ​റൂ​ണ്. നേ​ർ​ച്ച വി​ത​ര​ണ​ത്തോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

Latest News

Corehub Up