Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salman Agha

പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്തു; ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര

ധാ​ക്ക: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശ് (2-1) സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 11 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 290/6 പാ​ക്കി​സ്ഥാ​ൻ 279/10.

ബം​ഗ്ലാ​ദേ​ശ് നേ​ടി​യ 290 റ​ൺ​സ് മ​റു​പ​ടി പ​റ​ഞ്ഞ പാ​ക്കി​സ്ഥാ​ൻ 279 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വി​വാ​ദ റ​ണ്ണൗ​ട്ടി​ലൂ​ടെ പു​റ​ത്താ​യ സ​ൽ​മാ​ൻ അ​ലി ആ​ഗ (106) സെ​ഞ്ചു​റി നേ​ടി​യി​ട്ടും പാ​കി​സ്ഥാ​ന് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഒ​രു ഘ​ട്ട​ത്തി​ൽ 82ന് ​അ​ഞ്ച് എ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച​യെ നേ​രി​ട്ട ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ആ​റാം വി​ക്ക​റ്റി​ല്‍ സ​ല്‍​മാ​ന്‍ അ​ലി - സാ​ദ് മ​സൂ​ദ് (38) എ​ന്നി​വ​ര്‍ 79 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്‌​കി​ന്‍ അ​ഹ​മ്മ​ദ് നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​നാ​യി ഓ​പ്പ​ണ​ർ ത​ൻ​സീ​ദ് ഹ​സ​ൻ ത​മീം (107) സെ​ഞ്ചു​റി നേ​ടി. ലി​റ്റ​ൺ ദാ​സ് (41) , സെ​യ്‌​ഫ് ഹ​സ​ൻ (36), തൗ​ഹി​ദ് ഹൃ​ദോ​യ് (48) എ​ന്നി​വ​രും ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഹാ​രി​സ് റൗ​ഫ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Latest News

Corehub Up