Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samara Samiti

Kasaragod

മ​ല​യോ​ര​ഹൈ​വേ​യി​ലെ അ​പ​ക​ട​മേ​ഖ​ല​യി​ൽ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് സ​മ​ര​സ​മി​തി

മാ​ലോം: മ​ല​യോ​ര​ഹൈ​വേ​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യും നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യും ചെ​യ്തി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തും.

സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​റ്റാം​ക​വ​ല​യി​ൽ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

പ​റ​മ്പ റോ​ഡ് ജം​ഗ്ഷ​നി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തി​ൽ ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. കാ​റ്റാം​ക​വ​ല​യി​ൽ നി​ന്ന് വ​ള്ളി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ത്തി​ൽ മ​റ്റ​പ്പ​ള്ളി വ​ള​വി​ലെ റോ​ഡി​ന് വീ​തി കൂ​ട്ടി നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, വ​ന​ഭൂ​മി വി​ട്ടു​കി​ട്ടി​യ ചു​ള്ളി, മ​രു​തോം​ത​ട്ട്, കാ​റ്റാം​ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ ഹൈ​വേ​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ക, ഈ​ട്ടി​ത്ത​ട്ട് എ​സ് വ​ള​വി​ലും അ​തി​ന് താ​ഴെ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, വ​ള്ളി​ക്ക​ട​വി​ൽ ചൈ​ത്ര​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ അ​നു​വ​ദി​ച്ച പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​ക, മ​ല​യോ​ര ഹൈ​വേ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സൗ​രോ​ർ​ജ​വി​ള​ക്കു​ക​ളെ​ല്ലാം പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഹൈ​വേ​യു​ടെ പ​ണി​പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് മാ​ർ​ക്കിം​ഗ് ന​ട​ത്തി സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, റോ​ഡി​ന്‍റെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് പി​ച്ചിം​ഗ് ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ല, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക കോ​ണ്ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി പ്ലാ​ച്ചേ​രി, ക​ൺ​വീ​ന​ർ ജോ​യ് ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി രാ​ജു ക​ട്ട​ക്ക​യം, വെ​സ്റ്റ്‌ എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ക്കാ​ക്കോ​ട​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. ഭാ​സ്ക​ര​ൻ, വി.​ജെ. അ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up