കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. മോത്തി ജോർജ് വൈസ് ചാൻസലർ ഡോ. സിസാ തോമസ് മുമ്പാകെ രാജി സമർപ്പിച്ചു. അമ്പലപ്പുഴ ഗവ. കോളജ് പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. 2024 ലാണ് രജിസ്ട്രാറായി ചുമതലയേറ്റത്.
പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജി. സിൻഡിക്കറ്റിന്റെ വിവാദ തീരുമാനങ്ങൾക്കു രജിസ്ട്രാറുടെ സഹായങ്ങൾ ഉണ്ടായിരുന്നുവെന്ന ആക്ഷേപം ഇദ്ദേഹത്തിനെതിരേ ഉയർന്നിരുന്നു. ഇതിൽ നടപടി വരുമോയെന്ന ആശങ്കയിലാണു രാജിയെന്നാണ് സൂചന.