Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saurabh Luthra

ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഉ​ട​ൻ ഇ​ന്ത്യ​ക്ക് കൈ​മാ​റി​യേ​ക്കി​ല്ല

ബാ​ങ്കോ​ക്ക്: ഗോ​വ നി​ശാ​ക്ലബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ താ​യ്‌​ല​ൻ​ഡ് ഉ​ട​ൻ ഇ​ന്ത്യ​ക്കു കൈ​മാ​റി​യേ​ക്കി​ല്ല. ഗൗ​ര​വ് ലു​ത്ര​യു​ടെ​യും സൗ​ര​ഭ് ലു​ത്ര​യു​ടെ​യും കേ​സ് താ​യ് കോ​ട​തി പ​രി​ശോ​ധി​ക്കും. ബാ​ങ്കോ​ക്ക് കോ​ട​തി അ​ടു​ത്ത ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്ന് താ​യ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

‌ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്കു ക​ട​ന്ന ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഇ​ന്ത്യ​ൻ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഫു​ക്ക​റ്റി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി ഇ​വ​ർ​ക്കെ​തി​രാ​യ എ​ല്ലാ രേ​ഖ​ക​ളും താ​യ്‌​ല​ൻ​ഡി​നു കൈ​മാ​റു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ കൈ​മാ​റ​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബാ​ങ്കോ​ക്കി​ലെ പ്രാ​ദേ​ശി​ക കോ​ട​തി ഇ​വ​രു​ടെ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​ടി​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​കും കോ​ട​തി ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നാ​ണ​റി​യു​ന്ന​ത്. ലു​ത്ര സ​ഹോ​ദ​ര​ന്മാ​ർ​ക്കാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജാ​വേ​ദ് മി​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക സം​ഘം ബ​ങ്കോ​ക്കി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ പ​രി​ഗ​ണ​ന​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​രു​വ​രും ഉ​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് എം​ബ​സി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഇ​തി​നി​ടെ, ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ നി​ശാ​ക്ല​ബി​നെ​തി​രാ​യ സി​വി​ൽ കേ​സ് ബോം​ബെ ഹൈ​ക്കോ​ട​തി പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ക്കി മാ​റ്റി. നി​ശാ​ക്ല​ബ്ബ് ദു​ര​ന്ത​ത്തി​ന് ആ​രെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ക​ളാ​ക​ണ​മെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​യി കോ​ട​തി കേ​സ് മാ​റ്റി​യ​ത്. പ്രാ​ദേ​ശി​ക പ​ഞ്ചാ​യ​ത്ത് നി​ശാ​ക്ല​ബി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ ഗോ​വ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

നി​ശാ​ക്ല​ബ്ബി​നു ന​ൽ​കി​യ അ​നു​മ​തി​ക​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച് ഗോ​വ സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. നി​ശാ​ക്ല​ബ്ബ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യ പ്ര​ദീ​പ് ഘാ​ഡി അ​മോ​ങ്ക​റും സു​നി​ൽ ദി​വ്ക​റു​മാ​ണ് ക്ല​ബി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ രോ​ഹി​ത് ബ്രാ​സ് ഡി ​സാ​യെ കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ചു. വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Latest News

Corehub Up