Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sebastian

ഇ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര യോ​​​​ഗദി​​​​നം; സെ​ബാ​സ്റ്റ്യ​ൻ ചി​രി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്

കൊ​​​​ച്ചി: ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഏ​​​​തു സ​​​​ങ്കീ​​​​ർ​​​​ണ​​​​ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും മ​​​​ന​​​​സ​​​​റി​​​​ഞ്ഞൊ​​​​ന്നു ചി​​​​രി​​​​ക്കാ​​​​നാ​​​​യാ​​​​ൽ അ​​​​തി​​​​ൽ​​​​പ്പ​​​​രം ന​​​​മു​​​​ക്കെ​​​​ന്തു​​​​വേ​​​​ണം...‍?

ചി​​​​രി​​​​യോ​​​​ഗ​​​​യി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളെ ചി​​​​രി​​​​പ്പി​​​​ച്ചു​​​​ണ​​​​ർ​​​​ത്തി​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ചി​​​​രി​​​​യു​​​​ടെ മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​മൊ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

യോ​​​​ഗാ​​​​ചാ​​​​ര്യ​​​​നാ​​​​യി​​​​രു​​​​ന്ന കൊ​​​​ച്ചി ക​​​​ലൂ​​​​ർ ക​​​​ള​​​​ത്തി​​​​ൽ‌ വീ​​​​ട്ടി​​​​ൽ കെ.​​​​സി. ലോ​​​​ന​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​ക​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ യോ​​​​ഗ​​​​യു​​​​ടെ ആ​​​​ദ്യ​​​​പാ​​​​ഠ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച​​​​ത്. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത യോ​​​​ഗ​​​​യു​​​​ടെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ചി​​​​ട്ട​​​​ക​​​​ളേ​​​​ക്കാ​​​​ൾ ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ വ​​​​ഴി​​​​ക​​​​ളോ​​​​ടാ​​​​യി​​​​രു​​​​ന്നു സെ​​​​ബാ​​​​സ്റ്റ്യ​​​​നു പ്രി​​​​യം.

ചി​​​​രി​​​​യോ​​​​ഗ മാ​​​​സ്റ്റ​​​​റാ​​​​യി​​​​രു​​​​ന്ന മാ​​​​ള സ്വ​​​​ദേ​​​​ശി രാ​​​​ജ​​​​ൻ 15 വ​​​​ർ​​​​ഷം മു​​​​ന്പ് കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ക്ലാ​​​​സു​​​​ക​​​​ളും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​നെ അ​​​​തി​​​​ലേ​​​​ക്കു വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. വ്യ​​​​വ​​​​സാ​​​​യി കൊ​​​​ച്ചൗ​​​​സേ​​​​ഫ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി​​​​യു​​​​ടെ പ്രോ​​​​ത്സാ​​​​ഹ​​​​നം കൂ​​​​ടി​​​​യാ​​​​യ​​​​തോ​​​​ടെ ചി​​​​രി​​​​യോ​​​​ഗ പ​​​​ഠി​​​​ച്ച സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വൈ​​​​കാ​​​​തെ ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ മാ​​​​സ്റ്റ​​​​റാ​​​​യി.

കാ​​​​ൽ​​​​വി​​​​ര​​​​ൽ മു​​​​ത​​​​ൽ ക​​​​ണ്ണു​​​​വ​​​​രെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളേ​​​​റെ​​​​യും ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ ചി​​​​ട്ട​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ന്ന സെ​​​​ബാ​​​​സ്റ്റ്യ​​​​നി​​​​ൽ​​​നി​​​​ന്നു പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാ​​​​ൻ ഇ​​​​ന്ന് ആ​​​​ളു​​​​ക​​​​ളേ​​​​റെ.

വ്യ​​​​ത്യ​​​​സ്ത​​​രീ​​​​തി​​​​ക​​​​ളി​​​​ലു​​​​ള്ള ചി​​​​രി​​​​ക​​​​ളും കൈ​​​​യ​​​​ടി​​​​ക​​​​ളും നൃ​​​​ത്ത​​​​വു​​​​മെ​​​​ല്ലാം ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​നാ​​​​ഥ​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലും ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ്ര​​​​ത്യേ​​​​ക യോ​​​​ഗ സെ​​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ലെ സേ​​​​വാ​​​​ഗ്രാ​​​​മി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി. ചി​​​​രി​​​​പ്പി​​​​ച്ചും മ​​​​ന​​​​സു​​​​ക​​​​ളെ ഉ​​​​ണ​​​​ർ​​​​ത്തി​​​​യും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ യോ​​​​ഗാ​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ഇ​​​​ന്നും സ​​​​ജീ​​​​വം.

Kerala

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​നം: സെ​ബാ​സ്റ്റ്യ​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍

കോ​ട്ട​യം: ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ന്‍, ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഏ​ഴാം വാ​ര്‍​ഡ് നെ​ടു​മ്പ്ര​ക്കാ​ട് വെ​ളി​യി​ല്‍ ഐ​ഷ എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ക്രൈം ​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക​മാ​യ സൂ​ച​ന​ക​ള്‍.

ഇ​രു​വ​രെ​യും ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി ചെ​ങ്ങും​ത​റ സെ​ബാ​സ്റ്റ്യ​നും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് അ​രും​കൊ​ല ചെ​യ്തു​വെ​ന്ന​തി​ന് സാ​ഹ​ച​ര്യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​നെ ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജെ​യ്‌​ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഈ ​കേ​സി​ല്‍ ര​ണ്ടു ത​വ​ണ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തി​ട്ടും പ്ര​തി മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ബി​ന്ദു​വി​നെ സെ​ബാ​സ്റ്റ്യ​നും ഫ്രാ​ങ്ക്‌​ളി​ൻ, പൊ​ന്ന​പ്പ​ന്‍, മ​നോ​ജ് എ​ന്നീ കൂ​ട്ടാ​ളി​ക​ള്‍ ചേ​ര്‍​ന്ന് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍​വ​ച്ചു വ​ക​വ​രു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

ഫ്രാ​ങ്ക്‌​ളി​നെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഐ​ഷ​യെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ നേ​രി​ട്ട് ഇ​തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നി​ല്ലെ​ന്നു​മാ​ണ് സൂ​ച​ന. സെ​ബാ​സ്റ്റ്യ​ന്‍ പ​ല​പ്പോ​ഴാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ കോ​ള്‍ ഡേ​റ്റ പ​രി​ശോ​ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

ബി​ന്ദു പ​ത്മ​നാ​ഭ​നെ സെ​ബാ​സ്റ്റ്യ​നും വ​സ്തു ഇ​ട​നി​ല​ക്കാ​ര​നാ​യ സു​ഹൃ​ത്ത് ഫ്രാ​ങ്ക്‌​ളി​നും ചേ​ര്‍​ന്ന് പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ല്‍ ശു​ചി​മു​റി​യി​ല്‍​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​യാ​യ ശ​ശി​ക​ല ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം. സെ​ബാ​സ്റ്റ്യ​ന്‍റെ സു​ഹൃ​ത്ത് അ​യ​ല്‍​വാ​സി​യാ​യ റോ​സ​മ്മ​യ്ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്ത​പ്പോ​ഴും ഇ​വ​ര്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ന​ല്‍​കു​ന്ന​ത്. പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത അ​സ്ഥി​യു​ടെ ഡി​എ​ന്‍​എ ഫ​ലം അ​ടു​ത്ത​ദി​വ​സം പു​റ​ത്തു​വ​രു​മ്പോ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​രെ​ന്ന് വ്യ​ക്ത​മാ​കും. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ക്ത​സാ​മ്പി​ളു​ക​ള്‍ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജെ​യ്‌​ന​മ്മ​യു​ടേ​താ​ണെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ സി​ന്ധു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും സെ​ബാ​സ്റ്റ്യ​നു പ​ങ്കു​ള്ള​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഏ​ഴാം വാ​ര്‍​ഡ് നെ​ടു​മ്പ്ര​ക്കാ​ട് വെ​ളി​യി​ല്‍ ഐ​ഷ​യെ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് കാ​ണാ​താ​യ​ത്. സെ​ബാ​സ്റ്റ്യ​നു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഇ​വ​ര്‍​ക്കും ഉ​ണ്ടാ​യി​രു​ന്നു.

<b>മ​നോ​ജി​ന്‍റെ മ​ര​ണ​ത്തി​ലും ദു​രൂ​ഹ​ത</b>

ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് വി​ളി​പ്പി​ച്ച വേ​ള​യി​ലാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ വി​ശ്വ​സ്ത​നും ഇ​ട​പാ​ടു​ക​ളി​ല്‍ സ​ഹാ​യി​യു​മാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ പ​ള്ളി​പ്പു​റം തൈ​ക്കൂ​ട്ട​ത്തി​ല്‍ എ​സ്. മ​നോ​ജി​നെ (46) 2018 ജൂ​ണ്‍ 28ന് ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബി​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് സെ​ബാ​സ്റ്റ്യ​നും താ​നു​ള്‍​പ്പെ​ടെ കൂ​ട്ടാ​ളി​ക​ള്‍​ക്കു​മു​ള്ള പ​ങ്ക് പ​റ​യേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് നാ​ട്ടി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മ​നോ​ജ് സം​ഭ​വ​ങ്ങ​ള്‍ പോ​ലീ​സി​നോ​ടു പ​റ​യു​മോ എ​ന്ന സം​ശ​യ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് നി​ല​വി​ലെ സം​ശ​യം.

സെ​ബാ​സ്റ്റ്യ​നും ബി​ന്ദു​വും പ​തി​വാ​യി യാ​ത്ര ചെ​യ്തി​രു​ന്ന​തു മ​നോ​ജി​ന്‍റെ ഓ​ട്ടോ​യി​ലാ​യി​രു​ന്നു. ബി​ന്ദു തി​രോ​ധാ​ന​ക്കേ​സി​ല്‍ മ​നോ​ജി​നെ മു​ന്‍​പും ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മ​നോ​ജ് ബി​ഗ് ഷോ​പ്പ​റി​ല്‍ നി​റ​യെ നോ​ട്ടു​ക​ളു​മാ​യി പോ​കു​ന്ന​തു ക​ണ്ട​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് വി​ളി​പ്പി​ച്ചു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്താ​ല്‍ അ​ക്കാ​ല​ത്ത് ഒ​ളി​വി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്നു പോ​ലീ​സ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ബി​ഗ് ഷോ​പ്പ​റി​ല്‍ കൊ​ണ്ടു​പോ​യ​ത് അ​മ്മാ​വ​നു ലോ​ട്ട​റി അ​ടി​ച്ച പ​ണ​മാ​ണെ​ന്നാ​ണു സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​യാ​ൾ പ​റ​ഞ്ഞ​ത്.
സെ​ബാ​സ്റ്റ്യ​ന്‍റെ നാ​ട്ടി​ലെ വി​ളി​പ്പേ​രാ​ണ് അ​മ്മാ​വ​ന്‍. വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച ദി​വ​സം രാ​വി​ലെ വീ​ട്ടി​ല്‍ മ​നോ​ജ് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​നം: സെ​ബാ​സ്റ്റ്യ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കോ​ട്ട​യം: അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ​യു​ടേ​തു​ള്‍​പ്പെ​ടെ നാ​ലു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ക്കേ​സി​ല്‍ കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചെ​ങ്ങും​ത​റ സി.​എം. സെ​ബാ​സ്റ്റ്യ(67)​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു.

ഓ​ഗ​സ്റ്റ് 12 വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്ട്ര​റ്റ് കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് തു​ട​രെ ചോ​ദ്യം ചെ​യ്തി​ട്ടും സെ​ബാ​സ്റ്റ്യ​ന്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കു​ന്നി​ല്ല. ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു സ​ഹ​ക​രി​ക്കു​ന്നി​ല്ല. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ സു​ബി, ചേ​ര്‍​ത്ത​ല​യി​ലെ സു​ഹൃ​ത്താ​യ റോ​സ​മ്മ എ​ന്നി​വ​രെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തേ​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ കാ​റി​ല്‍ നി​ന്നു ചു​റ്റി​ക, ക​ത്തി, ഡീ​സ​ല്‍ ക​ന്നാ​സ്, പ​ഴ്സ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത 20 ലീ​റ്റ​റി​ന്‍റെ ക​ന്നാ​സി​ല്‍ ഡീ​സ​ല്‍ വാ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്.

വ​രുംദി​വ​സ​ങ്ങ​ളി​ലും സെ​ബാ​സ്റ്റ്യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സു​ച​ന. സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ളു​ടെ ഡി​എ​ന്‍​എ ഫ​ലം ഇ​ന്നോ നാ​ളെ​യോ അ​റി​യാ​നാ​കും. ജെ​യ്ന​മ്മ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ വ​ല​യി​ലാ​യ​ശേ​ഷം കാ​ണാ​താ​യ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു, ഐ​ഷ, സി​ന്ധു എ​ന്നി​വ​രെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​മി​ല്ല. ഇ​വ​രെ​യെ​ല്ലാം സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ്ര​വീ​ണി​ന്‍റെ ര​ക്ത സാം​പി​ള്‍ കൂ​ടി പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഗ്രൗ​ണ്ട് പെ​ന​ട്രേ​റ്റിം​ഗ് റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ച് വ്യാ​ഴാ​ഴ്ച പ്ര​തി സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടു​വ​ള​പ്പി​ലും, സു​ഹൃ​ത്ത് റോ​സ​മ്മ, കാ​ണാ​താ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജെ​യ്ന​മ്മ​യു​ടെ തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ചും ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍, സി​ന്ധു, ഐ​ഷ എ​ന്നി​വ​രു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ക്രൈംബ്രാ​ഞ്ചു​മാ​ണ്.

Latest News

Corehub Up