Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecondLandReforms

ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണം: സ​മി​തി പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച ന​ട​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ലെ ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന് എ​ന്തൊ​ക്കെ കൊ​ണ്ടു വ​രാം എ​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യൂ മ​ന്ത്രി​യും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി

ഇ​തോ​ടൊ​പ്പം വ​യ​ൽ നി​ക​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ച​ർ​ച്ച​യാ​യി. മു​ൻ ലാ​ൻ​ഡ് റ​വ​ന്യു ക​മ്മി​ഷ​ണ​ർ എ.​ടി. ജ​യിം​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ ക​ഴി​ഞ്ഞ ദി​വ​സം നി​യോ​ഗി​ച്ചി​രു​ന്നു. സ​മി​തി പ​രി​ഗ​ണി​ക്കേ​ണ്ട ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സി​ൽ എ​ന്തൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ഉ​ന്ന​ത​ല യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു. പി​ന്നീ​ട് സ​മി​തി​യു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ ച​ർ​ച്ച ന​ട​ത്തും.

Latest News

Corehub Up