Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecurityTightened

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി; പാ​റ്റ​ക​ളെ നേ​രി​ടാ​ൻ ഡ​ൽ​ഹി​യി​ൽ വ​ൻ സ​ന്നാ​ഹം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച ജ​ന്ത​ർ മ​ന്ത​ർ 2.0 പ്ര​ക്ഷോ​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​തി​ഷേ​ധം നേ​രി​ടാ​ൻ വ​ൻ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളെ പൊ​ലി​സ് ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ ആ​രോ​പി​ച്ചു.

ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ക്കി​ല്ലെ​ന്നും എ​ന്തു​ത​ന്നെ സം​ഭ​വി​ച്ചാ​ലും ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ക്ഷോ​ഭ​ത്തി​ൽ സ്ത്രീ​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ക്കു​ന്നു​ണ്ട്. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 500 വ​നി​താ അ​ർ​ധ​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

11,000 ത്തി​ല​ധി​കം അ​ധി​ക അ​ർ​ധ​സൈ​നി​ക​രെ വി​ന്യ​സി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് അ​ഞ്ച് ക​മ്പ​നി വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി രം​ഗ​ത്തി​റ​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ന്ദ്ര സാ​യു​ധ പൊ​ലി​സ് സേ​ന​യു​ടെ ആ​കെ അം​ഗ​ബ​ലം ഏ​ക​ദേ​ശം 26,000 ആ​യി ഉ​യ​രും. 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​ത്തി​നു​ശേ​ഷം ത​ല​സ്ഥാ​ന​ത്ത് ഇ​ത്ര​യ​ധി​കം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ന്യൂ​ഡ​ൽ​ഹി, ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന എ​ല്ലാ മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രെ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Latest News

Corehub Up