Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seema G Nair

ഗോ​വി​ന്ദ​ച്ചാ​മി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന​വ​ർ; അ​നു​ശ്രീ​ക്കും സീ​മ​യ്ക്കു​മെ​തി​രെ പി.​പി. ദി​വ്യ

ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച​തി​ല്‍ ന​ടി​മാ​രാ​യ അ​നു​ശ്രീ​ക്കും സീ​മ ജി. ​നാ​യ​ർ​ക്കു​മെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ർ‌ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റെ സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ജ​യി​ലി​നു പു​റ​ത്തു ക​ഴി​യു​ന്ന ഗോ​വി​ന്ദ​ചാ​മി​യാ​ണെ​ന്നും ഇ​ങ്ങ​നെ​യു​ള്ള ഗോ​വി​ന്ദ​ച്ചാ​മി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ അ​നു​ശ്രീ​യേ​യും സീ​മ​യേ​യും പോ​ലു​ള​ള​വ​രു​ടെ പി​ന്തു​ണ​യും ആ​ലിം​ഗ​ന​വും പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

ഇ​ന്ന് സ്മ​രി​ക്കേ​ണ്ട സ്ത്രീ​ര​ത്ന​ങ്ങ​ൾ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​യി​രു​ന്നു പി.​പി. ദി​വ്യ​യു​ടെ കു​റി​പ്പ്. അ​നു​ശ്രീ​യു​ടെ​യും സീ​മ ജി. ​നാ​യ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ദി​വ്യ കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചു.

പി.​പി. ദി​വ്യ​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം

ഇ​ന്ന് സ്മ​രി​ക്കേ​ണ്ട സ്ത്രീ​ര​ത്ന​ങ്ങ​ൾ...​ഗോ​വി​ന്ദ​ച്ചാ​മി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ഇ​തു​പോ​ലെ​യു​ള്ള ചി​ല​രു​ടെ പി​ന്തു​ണ​യും ആ​ലിം​ഗ​ന​വും പ്രോ​ത്സാ​ഹ​ന​മാ​വും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ജ​യി​ലി​നു പു​റ​ത്തു ക​ഴി​യു​ന്ന ഗോ​വി​ന്ദ​ചാ​മി​യാ​ണ്..

ജീ​വി​തം ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യ പ​ക​ച്ചു​പോ​യ ഒ​രു പെ​ൺ​കു​ട്ടി​യോ​ടാ​ണ്... സ​ഹോ​ദ​രീ നി​ങ്ങ​ൾ ധൈ​ര്യ​മാ​യി പ​രാ​തി ന​ൽ​ക​ണം.. കേ​ര​ള ജ​ന​ത കൂ​ടെ​യു​ണ്ടാ​വും.. ഇ​ല്ലെ​ങ്കി​ൽ ഈ ​കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സു​ക​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ പോ​ലു​ള്ള ലൈ​ഗി​ക വൈ​കൃ​ത​മു​ള്ള മ​നോ​രോ​ഗി​ക​ളെ സൃ​ഷ്ടി​ക്കും. നി​യ​മ​സ​ഭ​യി​ൽ അ​വ​ർ ഞെ​ളി​ഞ്ഞി​രി​ക്കും...

സീ​മ ജി. ​നാ​യ​രും, അ​നു​ശ്രീ​മാ​രും സം​ര​ക്ഷ​ണം ഒ​രു​ക്കും. ഇ​ര​യോ​ടാ​ണ്.... നി​ങ്ങ​ൾ ധൈ​ര്യ​മാ​യി ഇ​റ​ങ്ങു... അ​മ്മ​യെ​യും, പെ​ങ്ങ​ളെ​യും, ഭാ​ര്യ​യെ​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന (എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും പെ​ട്ട) മ​നു​ഷ്യ​ർ നി​ന​ക്കൊ​പ്പം ഉ​ണ്ടാ​കും.. ഈ ​സ​ർ​ക്കാ​രും.’’

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പു​തി​യ ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ന​ടി സീ​മ ജി. ​നാ​യ​ർ പ​ങ്കു​വ​ച്ച ഫെ​യ്സ്ബു​ക്ക് കു​റി​പ്പ് ച​ർ​ച്ച​യാ​യി​രു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പം അ​നു​ശ്രീ വേ​ദി പ​ങ്കി​ട്ട​തും ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Latest News

Corehub Up